ലഖ്നൗ: ഇനി ഒരു ബി.ജെ.പി. എം.എല്‍.എയ്ക്കും മന്ത്രിക്കും സമാജ്വാദി പാര്‍ട്ടിയില്‍ ഇടിമില്ലെന്ന് എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവ്.യോഗി ആദിത്യനാഥ് സര്‍ക്കാരിലെ രണ്ടു മന്ത്രിമാരുള്‍പ്പെടെ ഏഴു ബി.ജെ.പി. നേതാക്കള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കല്‍. ബി.ജെ.പിക്ക് വേണമെങ്കില്‍ അവരുടെ നേതാക്കള്‍ക്ക് ടിക്കറ്റ് നിഷേധിക്കാം. ഇനി ഒരു ബി.ജെ.പി. എം.എല്‍.എയെയും മന്ത്രിയെയും പാര്‍ട്ടിയില്‍ എടുക്കില്ലെന്നും അഖിലേഷ് ലഖ്നൗവില്‍ പറഞ്ഞു. ഒ.ബി.സി. നേതാക്കളും മുന്‍മന്ത്രിമാരുമായ സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സെയ്നി എന്നിവരും അഞ്ച് ബി.ജെ.പി. എം.എല്‍.മാരും അപ്നാദള്‍ എം.എല്‍.എയുമാണ് കഴിഞ്ഞദിവസം സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ഇനി ബി.ജെ.പിക്കാര്‍ക്ക് എസ്പിയില്‍ ഇടമില്ല: നിലപാട് വ്യക്തമാക്കി അഖിലേഷ്
