കണ്ണൂര്‍ : കാന്‍സര്‍ ചികിത്സയും പരിചരണവും ശക്തിപ്പെടുത്തുനന്തിനായി സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക വിദ്യയും സേവനവലും ഉപയോഗപ്പെടുുന്നതിന് കേരള സ്‌റ്റാര്‍ട്ട്‌പ്പ് മിഷനും മലബാര്‍ കാന്‍സര്‍ സെന്ററുമായി ധാരണയില്‍. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി.സതീശന്‍ ബാലസുബ്രമണ്യവും കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ ജോണ്‍ എം തോമസും കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ വെച്ച് ധാരണാപത്രം ഒപ്പിട്ടു.
ക്യാന്‍സര്‍ ഗവേഷണം, ചികിത്സ ,ക്ലിനിക്കല്‍ മൂല്യനിര്‍ണയത്തിനുളള ഉപകരണങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയ മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കു. ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി സ്റ്റാര്‍ട്ടപ്പ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുനന്തിനുളള കെ.എസ്‌എമ്മിന്റെ കരുത്ത് കാന്‍സര്‍ പരിപാലന സറ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് ഊര്‍ജം പകരും.
ശ്വാസകോശാര്‍ബുദം, സ്‌തനാര്‍ബുദം തുടങ്ങിയവ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവ നേരത്തെ നിര്‍ണയിക്കുവാനും ചികിത്സ ലഭ്യമാക്കുവാനും കഴിയണം. ഇതിലൂടെ ഇത്തരം അര്‍ബുദ രോഗങ്ങളെ കുറക്കാനാവും. സെര്‍വിക്കല്‍ ക്യാന്‍സറുകളുടെ നിര്‍മാര്‍ജനവും എംസിസി ഇടപെടാന്‍ ആഗ്രഹിക്കുന്നമറ്റൊരു മേഖലയാണ്.

