റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: താഴെക്കോട് പഞ്ചായത്തിലുള്ള ആദിവാസി വിദ്യാര്‍ത്ഥികളില്‍ പഠന മികവ് തെളിയിച്ചവര്‍ക്കും ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠനം തുടരുന്നവര്‍ക്കും ആവശ്യമായ പഠനോപകരണങ്ങള്‍ നല്‍കുന്നതിന് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് തീരുമാനം. പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫയുടെ അധ്യക്ഷതയില്‍ നടത്തിയ ഊരുകൂട്ടത്തിലാണ് തീരുമാനം. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ലാപ്‌ടോപ്പുകള്‍ വാങ്ങി നല്‍കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന ഊരുകൂട്ടത്തില്‍ ഊരിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. ബി.ഡി.ഒ ഇന്‍ ചാര്‍ജ്ജ് കെ.എം സുജാത ഊരുകൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗം പ്രബീന ഹബീബ് സ്വാഗതവും എസ്.ടി കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍ നന്ദിയും പറഞ്ഞു. താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫിയ ടീച്ചര്‍, സായി  സ്‌നേഹതീരം രക്ഷാധികാരി കെ.ആര്‍. രവി, പഞ്ചായത്തംഗം ഷീല എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *