റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: കുടിവെള്ളം ക്ഷാമം രൂക്ഷമായ  പാണക്കാട് കുന്നുമ്മല്‍, ആനക്കയം പുള്ളിയലങ്ങാടി, ഇരുമ്പൂഴി കരുമാഞ്ചേരിപറമ്പ് എന്നിവിടങ്ങളില്‍ അടിയന്തിരമായി കുടിവെള്ളമെത്തിക്കാന്‍ പി.ഉബൈദുള്ള എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. 182 കോടി അടങ്കല്‍ നിശ്ചയിച്ച് നടപ്പാക്കുന്ന പുല്‍പ്പറ്റ- മൊറയൂര്‍- പൂക്കോട്ടൂര്‍ സമഗ്ര കുടിവെള്ള പദ്ധതികള്‍ക്കായി സ്ഥലം ലഭ്യമാക്കുന്നതിനായുള്ള നടപടികള്‍ ജനുവരി 31 നകം പൂര്‍ത്തിയാക്കി ഫെബ്രുവരി ആദ്യവാരം  ടെന്‍ഡര്‍ ചെയ്യാനും തീരുമാനമായി. പൊതുമരാമത്ത് റോഡുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍, ദേശീയപാത എന്നീ വിഭാഗങ്ങളിലെ പ്രവൃത്തികളുടെ പുരോഗതിയിലും വിലയിരുത്തി.

ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും യോഗം പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ അധ്യക്ഷനായി. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ഇസ്മായില്‍ മാസ്റ്റര്‍, പി.സി. അബ്ദുറഹിമാന്‍, അടോട്ട് ചന്ദ്രന്‍, റാബിയ കരുവാട്ടില്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ. എം. മുഹമ്മദാലി മാസ്റ്റര്‍,ഹരിദാസ് പുല്‍പ്പറ്റ, ആനക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മണികണ്ഠന്‍, മലപ്പുറം നഗരസഭ  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അബ്ദുല്‍ ഹക്കീം, പുല്‍പ്പറ്റ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഷൌക്കത്തലി വളച്ചെട്ടിയില്‍, എം. ഹഫ്സത്ത്, പി.കെ ശാന്തി,
വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എസ് അന്‍സാര്‍,  അസിസ്റ്റന്റ് എക്‌സിക്യൂട്ട് എഞ്ചിനീയര്‍ പി.കെ റഷീദലി, പൊതുമരാമത്ത് പ്രവൃത്തികളുടെ നോഡല്‍ ഓഫീസര്‍ കെ.എം. മനോദ്,  അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ഷംസുദ്ദീന്‍, വിമല്‍രാജ്, റെജി എന്നിവരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *