പൈനാവ്: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകനെ കുത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. മണിയാറൻകുടി സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കുത്തിയത് പ്രതി ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നിഖിൽ പൈലിയെ പോലീസ് തിരയുകയാണ്.
ഹൃദയത്തിനേറ്റ കുത്താണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.
കൊല നടത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. കാംപസിന് പുറത്തേക്ക് പോകുന്നതിനിടെ കത്തിയുമായി എത്തിയ സംഘം ധീരജിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
തിരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നു. കാംപസിനകത്ത് യാതൊരുവിധ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ ജലജ പറഞ്ഞു. കാംപസിന്റെ ഗേറ്റിന് പുറത്തുവച്ചാണ് ധീരജ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ പുറത്തുനിന്നെത്തിയ ആളുകളെന്നാണ് അറിയാന്‍ കഴിഞ്ഞത്. തിരഞ്ഞെടുപ്പ് ആയതിനാല്‍ കാംപസില്‍ പോലിസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കാംപസിനുള്ളില്‍ കാര്യങ്ങള്‍ സമാധാനപരമായിരുന്നെന്നും സമീപകാലത്തൊന്നും യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

