കോവിഡ് -19, കേരളത്തില്‍ ഇന്ന് ശനിയാഴ്ച (30/05/2020)

തിരുവനന്തപുരം: ഇന്ന്, ശനിയാഴ്ച (30/05/2020) കേരളത്തിൽ 58 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള ~ഒൻപത് പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള എട്ട് പേർക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള നാല് പേർക്ക് വീതവും കാസർഗോഡ് ജില്ലയിൽ നിന്നുള്ള മൂന്ന് പേർക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള രണ്ട് പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഏഴ് എയർ ഇന്ത്യ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിൽ കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാഫലവും ഇതിൽ ഉൾപെടുന്നു.

17 പേർ വിദേശത്ത് നിന്നും (കുവൈറ്റ്-6, യു.എ.ഇ.-6, ഒമാൻ-2, സൗദി അറേബ്യ-1, ഖത്തർ-1, ഇറ്റലി-1) 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര-19, തമിഴ്നാട്-9, തെലുങ്കാന-1, ഡൽഹി-1, കർണാടക-1) നിന്നും വന്നതാണ്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും (പാലക്കാട്) രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയും (കൊല്ലം, പാലക്കാട്) രോഗം ബാധിച്ചു.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള നാല് പേരുടെയും (ഒരു പാലക്കാട് സ്വദേശി) തൃശൂർ ജില്ലയിൽ നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്.  624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 575 പേർ ഇതുവരെ രോഗ മുക്തി നേടി.

വിമാനത്തിൽ 17,720 പേരും കപ്പലിൽ 1621 പേരും റോഡ് മാർഗം 97,952 പേരും ട്രെയിനിൽ 9796 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,27,089 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,30,157 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,28,953 പേർ വീട്/ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1204 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3206 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 65,002 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 62,543 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 12,255 സാമ്പിളുകൾ ശേഖരിച്ചതിൽ 11,232 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് അഞ്ച് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ, പാലക്കാട് ജില്ലയിലെ പാലക്കാട് മുൻസിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 106 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

ഇന്ത്യയില്‍ ഇതുവരെ കൊറോണ ബാധിച്ചവര്‍ 175,957 ആണ്. ഇതില്‍ 83,878 പേരുടെ അസുഖം ഭേദമായി. 87,083 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 4996 പേര്‍ മരണപ്പെട്ടു.

ലോകത്ത് ഇതുവരെ 60,66,302 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 26,86,331 പേരുടെ അസുഖം ഭേദമായി. 30,12430 പേര്‍ ചികിത്സയിലുണ്ട്. 3,67,541 പേര്‍ മരണപ്പെട്ടു.

 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →