റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹവ്യാപനമുണ്ടായെന്ന് സ്ഥിരീകരണം. ഡല്‍ഹിയില്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കേസുകളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയമാണ് സമൂഹവ്യാപനം സ്ഥിരീകരിച്ചത്. യാത്രാ പശ്ചാത്തലം ഇല്ലാത്തവര്‍ക്കും ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ 12 മുതല്‍ ഡല്‍ഹിയില്‍ പരിശോധിക്കുന്ന സാംപിളിന്റെ 50 ശതമാനവും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പോസിറ്റീവാണ്. വ്യാഴാഴ്ച മാത്രം ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,313 പേര്‍ക്കാണ്. ഏഴ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *