സംസ്ഥാനത്തെ ഇന്ന് വെള്ളിയാഴ്ച (29/05/2020) എട്ടാമത്തെ കൊറോണ മരണം

പത്തനംതിട്ട: തിരുവല്ല സ്വദേശി ആണ് മരിച്ചത്. ജോഷി (65) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ മാസം പതിനൊന്നാം തീയതി ആണ് ജോഷി അബുദാബിയിൽനിന്ന് എത്തിയത്. ലക്ഷണങ്ങൾ കണ്ടതോടെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് രോഗം മൂർച്ഛിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. ഇന്ന് വെള്ളിയാഴ്ച (29/05/2020) പുലർച്ചയോടെയാണ് മരിച്ചത്. ജോഷി പ്രമേഹരോഗി കൂടി ആയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →