അഞ്ജനയുടെ മരണം മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും

കോഴിക്കോട്: അഞ്ജനയുടെ മരണം മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. മാര്‍ച്ച് 13നാണ് ഗോവയിലെ താമസസ്ഥലത്തിനു സമീപം അഞ്ജനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര സ്വദേശികളുടെ കൂടെ ഗോവയില്‍ എത്തിയതായിരുന്നു അഞ്ജന. നാട്ടിലേക്ക് തിരികെവരാന്‍ യുവതി ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ സംഭവിച്ച മരണം ഏറെ സംശയങ്ങള്‍ക്കു കാരണമായി.

അഞ്ജനയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി മാതാവ് മിനി ഉള്‍പ്പെടെ രംഗത്തുവന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ചില സംഘടനകളുമായി ബന്ധമുള്ളതിനാല്‍ മരണത്തില്‍ ഏറെ ദുരൂഹത നിലനില്‍ക്കുന്നതായി പരാതിയില്‍ പറയുന്നു. വീട്ടിലേക്ക് തിരികെപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനു പിന്നാലെ അഞ്ജന ആത്മഹത്യ ചെയ്‌തെന്ന് ഗോവയില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ മാതാവ് മിനിയെ ഫോണില്‍ അറിയിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →