കൊച്ചി: കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് നിയമ വ്യവസ്ഥയെ ഇവര്‍ക്ക് ഭയമില്ലാത്തതെന്ന് ഹൈകോടതി .കൊല്ലം തെന്മല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ആളിനെ പോലീസ് മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിതക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. പരാതിക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നല്കിയ വിശദീകരണത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്നും നഷ്ടപ്പെട്ടുപോയെന്നുമായിരുന്നു മുമ്പ് നല്കിയ വിശദീകരണം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന് മമ്പ് പറഞ്ഞ പോലീസ് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇപ്പോള്‍ പറയുന്നത് അംഗീകരി ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളില്ലെങ്കില്‍ എന്തടിസ്ഥാനത്തിലാണ് പരാതിക്കാരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമായി മുന്നോട്ടുപോകുന്നതെന്ന് കോടതി ചോദിച്ചു.
ഉറുകുന്ന് ഇന്ദിരാ നഗറില്‍ രാജീവന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. തന്റെ ബന്ധു അസഭ്യം പറഞ്ഞ വിഷയ്ത്തില് പരാതി നല്‍കിയതിന് രസീത് ചോദിച്ചപ്പോള്‍ സിഐ കവിളത്ത് അടിക്കുകയും വിലങ്ങിടീച്ച് കൈവരിയില്‍ കെട്ടിയിടുകയും ചെയ്തു. എന്നാണ് പോലീസിനെതിരെയുളള പരാതി. ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കാത്തതെന്തെന്ന് കോടതി ആരാഞ്ഞു. 2021 ഫെബ്രുവരി മൂന്നിനാണ് രാജീവ് തെന്മല സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയത്. ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്.

