ന്യൂ ഡല്‍ഹി : സ്‌ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടട് 16 സര്‍വകലാശാലകളില്‍ നടത്തിയ സര്‍വേയില്‍ രാജ്യത്തെ 70 ശതമായം യുവാക്കളും അനുകൂലിക്കുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ 67 ശതമാനംപേര്‍ ശരിയായ വിവാഹപ്രായം 26നും 30നും ഇടയിലാണെന്ന അഭിപ്രായക്കാരാണ്. സര്‍വേയില്‍ പങ്കെടുത്ത 80ശതമാനം വനിതകളും വിവാഹപ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിക്കുന്നു. പുരുഷന്മാരില്‍ 60 ശതാനം പേരും ഇതിനെ അനുകൂലിക്കുന്നു.സര്‍വേയില്‍ പങ്കെടുത്ത 24 ശതമാനം വിവാഹപ്രായത്തില്‍ മാറ്റം ആവശ്യമില്ലെന്ന നിലപാടുളളവരാണ്.
കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കര്‍മസമിതിയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തിയത്. 16 സര്‍വകാലാശാലകളില്‍ നിന്നായി 2300 വിദ്യാര്‍ത്ഥകളാണ് സര്‍വേയില്‍ പങ്കെടുത്തത്. വരുമാന പരിധിയുടെ അടിുസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് വിദ്യാര്‍ത്ഥികളുുടെ ഇടയില്‍ അഭിപായം തേടിയത്.
വാര്‍ഷിക വരുമാനം എഴുപതിനായിരത്തിനും രണ്ട്‌ലക്ഷത്തി എഴുപതിനായിരത്തിനും ഇടയിലുളള 37 ശതമാനം വിദ്യാര്‍ത്ഥികളുടെയും 2,70,000നും 8,45,000ത്തിനും ഇടയിലുളള 35 ശതമാനം വിദ്യാര്‍ത്ഥികളുടെയും ഇടയിലാണ് സര്‍വേ നടത്തിയത്. വിവാഹം കഴിക്കാന്‍ അനുയോജ്യമായ പ്രായം ഏതെന്ന ചോദ്യത്തിന് 67 ശതമാനം പേരും 26നും 30നും ഇടയില്‍ എന്നാണ് മറുപടി നല്‍കിയത്. 21 ശതമാനം പേര്‍ 21നും 25നും ഇടയിലെന്നും 12 ശതമാനം പേര്‍ 30 വയസിന് ശേഷമെന്നുമാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

