റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ ലോക്സഭ പാസാക്കി

December 20, 2021 - 8:07 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ ലോക്സഭ പാസാക്കി. ആധാര്‍ കാര്‍ഡും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്ന ബില്ലാണ് ലോക്സഭയില്‍ പാസായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരം കാണുന്ന ബില്‍ രാജ്യസഭയിലും അവതരിപ്പിച്ചു. മധ്യസ്ഥതാബില്‍ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടുന്നതായി കേന്ദ്ര നിയമ സഹമന്ത്രി എസ്എസ് ഭഘേല്‍ അറിയിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് സുപ്രധാന രണ്ട് ബില്ലുകള്‍ ഇരുസഭകളിലും അവതരിപ്പിച്ചത്. ആധാറും വോട്ടര്‍ പട്ടികയും കൂട്ടിയിണക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ലോക്സഭയില്‍ കടുത്ത വാദപ്രതിവാദം നടന്നു.സര്‍ക്കാരിന്റെ സബ്സിഡികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ആധാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയതെന്നും, വോട്ടര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. നിയമം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് പുട്ടുസ്വാമി കേസിലെ സുപ്രീം കോടതി വിധി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ്, തൃണമൂല്‍, ബിഎസ്പി, ആര്‍എസ്പി അംഗങ്ങള്‍ എതിര്‍ത്തത്. തിരഞ്ഞെടുപ്പിനു വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *