ആലപ്പുഴ: ആലപ്പുഴ ഇരട്ട കൊലപാതകത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് പാർട്ടിയുടെയും പ്രധാന നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. എസ്.ഡി.പി.ഐയും ബി.ജെ.പിയും നടത്തുന്ന ചോരക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ച്ചയാണ്. രാഷ്ട്രീയ കൊലപാതകം തടയാൻ പൊലീസ് നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് കൊലപാതകങ്ങൾ വർധിച്ച് വരുന്നത് ഗൗരവത്തോടെ കാണണമെന്നും കൊലയാളികളെ സംരക്ഷിക്കാൻ ഭരണകൂടം കോടികൾ ചെലവഴിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.



