സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

കോട്ടയം: മീനച്ചിലാറ്റിൽ വട്ടമ്മൂട് പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ബിജുവിന്റെ മകൻ വിഷ്ണു (22) ആണ് മരിച്ചത്. കൊശമറ്റം കടവിൽ 2021 ഡിസംബർ 12ന് വൈകിട്ട് 3.30നാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ വിഷ്ണു, വെള്ളത്തിൽ ഇറങ്ങിയതിനു പിന്നാലെ മുങ്ങിത്താഴുകയായിരുന്നു.

വെള്ളത്തിൽ മുങ്ങിയതോടെയാണ് വിഷ്ണുവിന് നീന്തൽ അറിയില്ലെന്ന് സുഹൃത്തുക്കൾക്ക് മനസ്സിലായത്. ഇവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കോട്ടയം അഗ്നിരക്ഷാസേനാ അധികൃതരെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →