പേടികൂടാതെ ജീവിക്കാനും ജോലിചെയ്യാനും സാഹചര്യം ഉറപ്പാക്കണമെന്ന് ആക്രമണത്തിന് ഇരയായ മാധ്യമം ലേഖകന്‍ ബിനീഷിന്റെ പരാതി മുഖ്യമന്ത്രിക്ക്

കോഴിക്കോട്: പേടികൂടാതെ ജീവിക്കാനും ജോലിചെയ്യാനും സാഹചര്യം ഉറപ്പാക്കണമെന്ന് ആള്‍ക്കൂട്ട അക്രമത്തിന് ഇരയായ മാധ്യമം ലേഖകന്‍ ബിനീഷിന്റെ പരാതി മുഖ്യമന്ത്രിക്ക്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ മോഷ്ടാവെന്ന് ആരോപിച്ച് ആള്‍കൂട്ടം കൈയേറ്റം ചെയ്ത മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി പി ബിനീഷാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേയാണ് പരാതി നല്‍കിയതെന്നും എന്നാല്‍, അഞ്ചുപേര്‍ക്കെതിരേ മാത്രമേ കേസെടുത്തിട്ടുള്ളൂവെന്നും മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് അംഗം വേണുഗോപാലിനെ അറസ്റ്റ് ചെയ്യണം. സംഭവം നടക്കുമ്പോള്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കുന്നതിനു പകരം വഷളാക്കിയത് ഇദ്ദേഹമാണ്. പരാതി നല്‍കിയശേഷവും ഒരു വിഭാഗം ആളുകള്‍ ഭീഷണി മുഴക്കുകയാണ്.

മേയ് 20ന് രാത്രി പത്തുമണിക്കായിരുന്നു സംഭവം. ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുന്നതിനിടെ മോഷ്ടാവെന്നു പറഞ്ഞ് ചിലര്‍ തടയുകയായിരുന്നു. കാവുംപൊയില്‍ സ്വദേശി അതുല്‍ എന്നയാളാണ് ഭീഷണിയുമായി ആദ്യമെത്തിയത്. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും കൂടുതല്‍ പേരെ വിളിച്ചുവരുത്തി. 15ഓളം പേര്‍ വടിയുമായെത്തി തന്നെ കൈയേറ്റം ചെയ്തു. മോഷ്ടാവിനെ പിടിച്ചെന്നു പറഞ്ഞ് തന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയെന്നും കൊടുവള്ളി പൊലീസില്‍ നല്‍കിയ പരാതിയില്‍ ബിനീഷ് പറഞ്ഞിരുന്നു.

പാരാതിയുടെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിന് മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി പി ബിനീഷ് സമര്‍പ്പിക്കുന്ന നിവേദനം.

സാര്‍,

മെയ് 20ന് രാത്രി പത്ത് മണിക്ക് ഞാന്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ മോഷ്ടാവെന്ന പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിനും അപമാനത്തിനും ഇരയായി. കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിലെ കാവുംപൊയില്‍ എന്ന പ്രദേശത്ത് വെച്ചായിരുന്നു ഈ ദുരനുഭവം. ഈ പ്രദേശത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അടുത്തുള്ള പൂനുരിലെ എന്റെവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയായിരുന്നു സംഭവം. ഒരു ഫോണ്‍ കാള്‍ വന്നപ്പോള്‍ റോഡരികില്‍ വണ്ടി നിര്‍ത്തി, കാള്‍ അറ്റന്റ് ചെയ്യാതെ വീണ്ടും വണ്ടി മുന്നോട്ടെടുത്തപ്പോഴായിരുന്നു ഒരാള്‍ വന്ന് തടഞ്ഞത്. പി.ആര്‍.ഡി നല്‍കിയ അക്രഡിറ്റേഷന്‍ കാര്‍ഡും സ്ഥാപനത്തി???െന്റ തിരിച്ചറിയല്‍ രേഖയും കാണിച്ചിട്ടും ആള്‍ക്കൂട്ടം ഭീഷണി തുടരുകയായിരുന്നു. സ്‌കൂട്ടറിെന്റ താക്കോല്‍ ഊരി മാറ്റുകയും വണ്ടി കേടാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യം അതുല്‍ എന്ന വ്യക്തിയും പിന്നീട് 15ഓളം പേരും ഒടുവില്‍ നൂറിനടുത്ത് ആളുകളും ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഒത്തുകൂടുകയായിരുന്നു.

എന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി വാട്‌സാപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതി???െന്റ അടിസ്ഥാനത്തില്‍ സംഭവത്തിെന്റ പിറ്റേന്ന് തന്നെ അഞ്ച് പ്രതികളെ പിടിക്കാന്‍ കഴിഞ്ഞു. എന്നാല്‍, ഈ സംഭവം നടക്കുന്നതിനിടെ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കുന്നതിന് പകരം വഷളാക്കിയ നരിക്കുനിപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ വാര്‍ഡ് അംഗം വേണുഗോപാലിനെതിരെയും പോലിസില്‍ പരാതി നല്‍കുകയും മൊഴി നല്‍കുകയും ചെയ്തിരുന്നു. ‘രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് വരെ ആര്‍ക്കും സഞ്ചരിക്കാന്‍ പാടില്ലെന്നത് അറിയില്ലേ’ എന്നായിരുന്നു അക്രമികളെ ന്യായീകരിച്ച് വേണുഗോപാല്‍ എന്ന വ്യക്തി പ്രതികരിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട RRT യുടെ പഞ്ചായത്ത് ചെയര്‍മാന്‍ കൂടിയായ ഇദ്ദേഹം റോഡില്‍ തടിച്ചുകൂടിയവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ല. ഞാന്‍ കൊടുവള്ളി സി.ഐയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് 10.40 ന് പോലിസ് സ്ഥലത്തെത്തുകയും എന്റെ വിലാസം എഴുതിയെടുത്തശേഷം വീട്ടില്‍ പോകാന്‍ അനുവദിക്കുകയുമായിരുന്നു.

മുക്കാല്‍ മണിക്കൂറോളം മോഷ്ടാവെന്ന രീതിയില്‍ അപമാനിതനായ ഞാന്‍ മാനസികമായി തളര്‍ന്നു പോയി. 17 വര്‍ഷമായി മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്യുന്ന ഞാന്‍ പത്ത് വര്‍ഷത്തിലേറെയായി നരിക്കുനി പ്രദേശത്തിലൂടെ സ്ഥിരമായി യാത്രചെയ്യുന്ന വ്യക്തിയാണ്. അവശ്യ സര്‍വീസ് എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തനം എന്ന ജോലി ചെയ്യാന്‍ ലോക്ഡൗണിെന്റ ആദ്യദിനം മുതല്‍ സ്ഥിരമായി യാത്രചെയ്യുന്ന എനിക്ക് ഇത്തരമൊരു ദുരനുഭവം ആദ്യമായാണ്. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 15 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. പഞ്ചായത്ത് അംഗം വേണുഗോപാലിനെതിരെ ഇത്രയും ദിവസമായിട്ടും കേസെടുത്തിട്ടില്ല. ഇദ്ദേഹത്തിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഈ സംഭവത്തില്‍ പരാതി നല്‍കിയ ശേഷം ഒരു വിഭാഗം ആളുകള്‍ എനിക്കെതിരെ ഭീഷണി മുഴക്കുന്നത് തുടരുന്നതും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. ആ പ്രദേശത്തിലൂടെ സഞ്ചരിച്ചാല്‍ ശരിപ്പെടുത്തുമെന്നാണ് ഭീഷണി. ഇത്തരം ഭീഷണികള്‍ ഗൗരവത്തിലെടുക്കണമെന്നും അപേക്ഷിക്കുന്നു. ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും വൃദ്ധരായ മാതാപിതാക്കളുടെയും ഏക ആശ്രയമായ എനിക്ക് ഈ നാട്ടില്‍ പേടികൂടാതെ ജീവിക്കാനും മാധ്യമപ്രവര്‍ത്തനമെന്ന ജോലിചെയ്യാനും അങ്ങയുടെ ഭാഗത്ത് നിന്ന് കരുതലുണ്ടാകണമെന്നും അപേക്ഷിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →