ഓട്ടിസമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി : പ്രതിക്ക് ഏഴ് വർഷം കഠിന തടവ്.

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച് ചികിത്സയിലായിരുന്ന 15കാരനെ ലോഡ്ജിലെ ശുചിമുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവ്. തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജനെയാണ് ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.

2016 ഫെബ്രുവരി 27ന് തമ്പാനൂരിലെ ഒരു ലോഡ്ജിൽ വെച്ചായിരുന്നു സംഭവം. ഇവിടെ താമസിക്കുക യായിരുന്നു കുട്ടിയും അമ്മയും. കുട്ടിയുടെ അമ്മ മുറിക്ക് പുറത്തായിരുന്ന നേരത്ത് ലോഡ്ജ് ജീവനക്കാരനായ രാജൻ മുറിയിലെത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടി മൂത്രമൊഴിക്കാൻ ശുചിമുറിയിലേക്ക് കയറിയപ്പോൾ രാജൻ പിന്നാലെ അകത്തേക്ക് കയറിയാണ് പീഡിപ്പിച്ചത്.

ഇത് കണ്ടുവന്ന കുട്ടിയുടെ അമ്മ നിലവിളിച്ചപ്പോൾ പ്രതി ഇറങ്ങി ഓടി രക്ഷപ്പെടുകയും ചെയ്തു. . അസുഖബാധിതനായ കുട്ടിയും അമ്മയും വിസ്താര വേളയിൽ പ്രതിയ്‌ക്കെതിരായി മൊഴി നൽകി. പ്രതി ഓടി രക്ഷപ്പെടുന്നത് കണ്ട നാട്ടുകാരും പ്രതിയെ കണ്ടതായി മൊഴി നൽകി. ഓട്ടിസമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.

പീഡിപ്പിക്കുന്നത് എതിർക്കാനുള്ള മാനസിക നില കുട്ടിയ്ക്കില്ലെന്ന് അറിഞ്ഞിട്ടാണ് പ്രതി ഈ ഹീനകൃത്യം നടത്തിയത്. ഈ സംഭവം കുടുബത്തിലും സമൂഹത്തിലുമുണ്ടാക്കിയ ഭീതി കൂടി പരിഗണിച്ചാണ് ഈ ശിക്ഷയെന്നും കോടതി വിധിന്യായത്തിൽ പറയുന്നു .പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. തമ്പാനൂർ എസ് ഐയായിരുന്ന എസ്.പി. പ്രകാശാണ് കേസ് കേസ് അന്വെഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പിഴ തുക കുട്ടിക്ക് നൽക്കണമെന്ന് വിധിയിൽ പറയുന്നു. പ്രതി ജയിലിൽ കിടന്ന കാലാവധി ശിക്ഷയിൽ കുറച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →