ആലപ്പുഴ: കായംകുളം മാവിലേത്ത് എൽ.പി.ബി സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കും

ആലപ്പുഴ: മാവിലേത്ത് എൽ.പി.ബി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് മൂന്നു കോടി രൂപ അനുവദിച്ചതായി യു. പ്രതിഭ എം.എൽ.എ അറിയിച്ചു.

നൂറ്റാണ്ടു പിന്നിട്ട  മാവിലേത്ത് സ്കൂളില്‍ മുന്നൂറിലധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട്. ജീർണ്ണാവസ്ഥയിലായ നിലവിലുള്ള കെട്ടിടത്തിന് പകരം പുതിയത് നിര്‍മിക്കുന്നതിനുള്ള ചുമതല പൊതുമരാമത്ത് വകുപ്പിനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →