കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും ഗാര്‍ഹിക അതിക്രമങ്ങള്‍, സ്ത്രീധനപീഡനം എന്നിവ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കുന്നതിനുമായി വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ജില്ലാ വനിതാ സംരക്ഷണ ഓഫീസ് ഡിസംബര്‍ 10 വരെ രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഗാര്‍ഹിക അതിക്രമങ്ങള്‍, സ്ത്രീധനം എന്നിവയ്ക്കെതിരെയുള്ള സന്ദേശം ജനപ്രതിനിധികള്‍, സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍, ക്ഷേമ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ എത്തിക്കുക എന്നതാണ് പ്രചരണ പരിപാടികളുടെ ലക്ഷ്യം.
ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ വിവിധ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ഐസിഡിഎസ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംഘടിപ്പിച്ച ബോധവത്കരണ ശില്‍പശാല റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കു നേരെ അനുദിനം വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്ക് ശാശ്വത പരിഹാരം സാധ്യമാകണമെങ്കില്‍ സാമൂഹികാവബോധം കൂടിയേ തീരു എന്നും സ്ത്രീസമൂഹം നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കുവാന്‍ ശരിയായ ഉള്‍കാഴ്ചയുള്ള സമൂഹത്തിന് മാത്രമേ സാധ്യമാകൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ബാരി യു.അധ്യക്ഷത വഹിക്കുകയും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വി.ദിനേശ്, വിമന്‍ പാട്ടക്ഷന്‍ ഓഫീസര്‍ ഡോ.എ.കെ.ലിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു. സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അഡ്വ.സി.കെ.സീനത്ത് ബോധവത്കരണ ക്ലാസ്സെടുത്തു.

