റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുളിക്കാൻ ഇറങ്ങിയ ആളെ ഒഴുക്കിൽപ്പെട്ട് കാണാതായി

November 29, 2021 - 9:14 am

തിരുവനന്തപുരം: ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ആളെ ഒഴുക്കിൽപ്പെട്ട് കാണാതായി. കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ അണക്കരയിൽ മുളക്കൂട്ടുവിള സ്വദേശി ഡേവിഡ് (49) നെയാണ് കാണാതായത് .ചെറുപ്പണയ്ക്ക് സമീപം കുളിക്കാൻ ഇറങ്ങിയതായിരുന്നു ഡേവിഡ്. കനത്തമഴ കാരണം പെരുംചാണി അണയിൽനിന്നും ജലം തുറന്ന് വിട്ടിരുന്നു. ഇതേത്തുടർന്നാണ് ഡേവിഡ് വെള്ളത്തിൽ ഒഴുകിപ്പോയത്.

കരയിൽ ഉണ്ടായിരുന്നവർ നടത്തിയ രക്ഷാപ്രവർത്തനം ഫലം കണ്ടില്ല . തുടർന്ന് പോലീസിനെയും ഫയർ ഫോഴ്‌സിനും വിവരം അറിയിച്ചു. എന്നാൽ ആറ്റിൽ ഒഴുക്ക് കൂടുതൽ ആയതിനാലും പാറക്കെട്ട് നിറഞ്ഞ പ്രദേശം ആയതിനാലും 28/11/21 വൈകിട്ട് എ‌ട്ടുമണിവരെയും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരുവട്ടാർ പോലീസും കുലശേഖരം ഫയർ ഫോഴ്സും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *