റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ്ഗോപി നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് കാവൽ . നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ഈ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയപ്പോൾ വലിയ കയ്യടിയാണ് നേടിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി എന്ന നടൻറെ ഉജ്ജ്വല തിരിച്ചുവരവിൽ തീയേറ്റർ പൂരപ്പറമ്പായി മാറി. തൊണ്ണൂറുകളിലെ ആ സുരേഷേട്ടനെ തിരിച്ചു കിട്ടിയെന്ന് സിനിമാപ്രേമികൾ .

രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷൻ ക്രൈം ത്രില്ലറാണ് കാവൽ .
സുരേഷ് ഗോപി തമ്പാൻ എന്ന കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കരും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചരിത്രം ആവർത്തിച്ചു കൊണ്ട് സുരേഷ് ഗോപി – രഞ്ജി പണിക്കർ കൂട്ടുകെട്ട് വീണ്ടും ആവർത്തിച്ചു എന്നാണ് പുറത്തുവരുന്ന എന്ന് പ്രേക്ഷക പ്രതികരണങ്ങൾ .

റമ്മി കളി എനിക്കിഷ്ടമാ, അത് നിന്നെ സെമിത്തേരിയിലൊടുക്കി അതിൻറെ മുകളിൽ നിന്ന് കളിക്കാൻ , ചാരമാണെന്ന് കരുതി ചികയാൻ നിൽക്കണ്ട, കനൽ കെട്ടില്ലെങ്കിൽ പൊളളും. ഞാൻ വന്നത് കാവലിനാണ്. ആരാച്ചാർ ആക്കരുത് എന്നെ . ഇതുപോലെ ഇൻറർവ്യൂ പഞ്ചിലെ മാസ് രംഗത്തിലെ ഉൾപ്പെടെയുള്ള ഡയലോഗുകൾ ഇതിന് ഒരു ഉദാഹരണമാണ്. മലയാള സിനിമയുടെ ഫയർ ബ്രാന്റ് സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൊണ്ട് സമ്പന്നമായ കാവൽ തിയേറ്റർ പൂരപ്പറമ്പാക്കി മാറ്റുകയാണ്.

സുരേഷ് ഗോപിയും രഞ്ജി പണിക്കരും ഒന്നിയ്ക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകർ പറയുന്നത്. 90കളിലെ സുരേഷ് ഗോപി സിനിമകളെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് കാവൽ എന്നാണ് സിനിമ പ്രേമികളുടെ ഒന്നടങ്കം അഭിപ്രായം.

ഒരു പ്രതികാരകഥയിലുപരി ഇമോഷൻ ഡ്രാമ കൂടിയാണ് കാവൽ . പതിഞ്ഞ താളത്തിൽ തുടങ്ങി കൃത്യമായ ഇടവേളകളിൽ പ്രേക്ഷകരെ ആവേശ കൊടുമുടിയിലെത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ താരങ്ങൾക്കൊപ്പം യുവതാരങ്ങളുടെ അഭിനയ പ്രകടനവും മികച്ചതാണെന്ന് ആരാധകർ പറയുന്നു.

കുടുംബപ്രേക്ഷകർക്ക് ഒന്നിച്ചിരുന്ന് കാണാൻ സാധിക്കുന്ന സിനിമയാണ് കാവൽ എന്ന് പ്രേക്ഷക സമൂഹമധ്യത്തിൽ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും ഫാൻസ് സംഘടിപ്പിച്ച ഈ ചിത്രം കേരളത്തിൽ 220 തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. വിദേശത്തും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

നിധിൽ രഞ്ജി പണിക്കർ തന്നെ തിരക്കഥ എഴുതി ഗുഡ്വിൽ എന്റർടെയ്മെന്റ് സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശങ്കർ രാമകൃഷ്ണൻ , സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ് , ശ്രീജിത്ത് രവി ,സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു , കണ്ണൻ രാജൻ പി ദേവ് , ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാൻ അനിൽ, റേയ്ച്ചൽ ഡേവിഡ്, മുത്തുമണി, അഞ്ജലി നായർ , അനിത നായർ , പൗളി വത്സൻ , അംബിക മോഹൻ, ശാന്തകുമാരി , ബേബി പാർവ്വതി, തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ .

ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകരുന്നത് രഞ്ജിൻ രാജ് . മൻസൂർ മാത്തുക്കുട്ടി എഡിറ്റിഗും നിർവ്വഹിക്കുന്നു. രണ്ട് കാലഘട്ടങ്ങളിലെ കാഴ്ചകൾ കൃത്യമായി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാൻ സംവിധായകനായ നിധിന് സാധിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *