യുണൈറ്റഡ് നേഷന്‍സ് ജൂണ്‍ 29: രോഗപ്രതിരോധത്തിനുള്ള കുത്തിവെയ്പുകള്‍ കോടിക്കണക്കിന് ആളുകളുടെ ജീവനുകള്‍ രക്ഷിക്കുന്നു. എന്നാല്‍ തെറ്റായ സന്ദേശം, ലഭ്യത കുറവ്, സേവനത്തിന്റെ അപര്യാപ്തത മൂലം ഒരുപാട് കുഞ്ഞുങ്ങളുടെ ജീവന് വിപത്തായി തീരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാനായി യുണൈറ്റഡ് നേഷന്‍സ് കുട്ടികളുടെ സംഘടന ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കും.
തെറ്റായ സന്ദേശം രോഗത്തേക്കാള്‍ അപകടമാണെന്ന് യൂണിസെഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റീറ്റ ഫോര്‍ പറഞ്ഞു. അത് വളരെവേഗം വ്യാപിക്കുമെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമെന്നും ഹെന്റീറ്റ കൂട്ടിച്ചേര്‍ത്തു.
യൂണിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്ന് ദശാബ്ദമായി ആരോഗ്യരംഗം കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും കുട്ടികളുടെ ക്ഷേമത്തിനും മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മാരകമായ രോഗങ്ങള്‍ നിരവധി കുഞ്ഞുങ്ങളെ ബാധിക്കുന്നു, ഇത് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്.

