ഏഴു രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രപതിക്ക് അധികാരപത്രം കൈമാറി

ന്യൂഡല്‍ഹി: രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് വടക്കന്‍ കൊറിയ, സെനഗള്‍, ട്രിനഡാഡ് ആന്‍ഡ് ടുബാഗോ, മൗറീഷ്യസ്, ഓസ്‌ട്രേലിയ, ഐവറി കോസ്റ്റ്, റവാന്‍ഡ എന്നിവിടങ്ങളിലെ അംബാസഡര്‍മാരില്‍ നിന്നും ഹൈക്കമ്മീഷണര്‍മാരില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അധികാരപത്രം സ്വീകരിച്ചു.

രാഷ്ട്രപതി ഭവന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഡിജിറ്റല്‍ മാധ്യമത്തിലൂടെ അധികാരപത്രം സമ്മാനിക്കുന്നത്. കോവിഡ് 19 മൂലമുണ്ടായ വെല്ലുവിളികളെ മറികടക്കാനും വിവിധ പ്രവര്‍ത്തനങ്ങള്‍ നൂതനരീതിയില്‍ നിര്‍വഹിക്കാനും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലോകത്തെ പ്രാപ്തമാക്കിയതായി രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

കോവിഡ് 19 പ്രതിസന്ധി വന്‍തോതിലുള്ള ആഗോള സഹകരണം ആവശ്യപ്പെടുന്നുണ്ടെന്ന് സ്ഥാപനപതിമാരെ അഭിസംബോധന ചെയ്യ്തു കൊണ്ട് രാഷ്ട്രപതി കോവിന്ദ് പറഞ്ഞു. മഹാമാരിക്കെതിരെ പോരാടുന്നതിന് സഹരാജ്യങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ മുന്‍പന്തിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1625726

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →