കോഴിക്കോട്ട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ തല്ലിത്തകര്‍ത്തു

കോഴിക്കോട്: പണിമുടക്ക് ആഹ്വാനം തള്ളിക്കളഞ്ഞ് ബുധനാഴ്ച്ച കോഴിക്കോട്ട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ തല്ലിത്തകര്‍ത്തു. കൊളക്കാടന്‍ ഗ്രൂപ്പിന്റെ രണ്ട് ബസുകളാണ് അര്‍ധരാത്രിയില്‍ അടിച്ചുതകര്‍ത്തത്. കഴിഞ്ഞദിവസം സര്‍വീസ് കഴിഞ്ഞ് രാത്രി നിര്‍ത്തിയിട്ട സ്ഥലത്തുവച്ചാണ് ബസ്സുകള്‍ അക്രമിക്കപ്പെട്ടത്. ബസുകള്‍ നിരത്തിലിറക്കരുതെന്ന സ്വകാര്യ ബസ് സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് ഈ ബസുകള്‍ ബുധനാഴ്ച്ച സര്‍വീസ് നടത്തിയിരുന്നു. ബസുകള്‍ സര്‍വീസ് നടത്തിയതിനെതിരേ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് ഉടമ പറയുന്നു. സംഭവത്തില്‍ ബസുടമകള്‍ മാവൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മാവൂര്‍- അരീക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എംഎംആര്‍ ബസിന് നേരെയും ആക്രമണം ഉണ്ടായി. ഈ ബസിന്റെ മുന്‍വശത്തെയും പിറകിലെയും ഗ്ലാസുകള്‍ തകര്‍ത്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം