റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോറി ഇടിച്ച്‌ വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നു

November 14, 2021 - 9:59 am

ആമ്പല്ലൂര്‍ : ഗ്യാസ്‌സിലണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ച് ഒമ്പത്‌ വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നു. ചെങ്ങലൂര്‍ രണ്ടാംകല്ല്‌ വില്ലേജ്‌ ഓഫീസിന്‌ സമീപം 2021 നവംബര്‍ 13 ശനിയാഴ്‌ച രാവിലെ 6 മണിയോടെയാണ്‌ സംഭവം. ലൈനില്‍ ആസമയം വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

സമീപത്തെ വിഷ്‌ണു ഗ്യാസ്‌ ഏജന്‍സിയിലേക്ക്‌ നിറച്ച ഗ്യാസ്‌സിലണ്ടറുമായി വന്ന ലോറി നിയന്ത്രണം വിട്ട്‌ 11 കെവി പോസ്‌റ്റില്‍ ഇടിക്കുകയായിരുന്നു. ഒടിഞ്ഞ പോസ്‌റ്റും വൈദ്യുത്‌ കമ്പികളും ലോറിയില്‍ കുരുങ്ങി. തുടര്‍ന്ന്‌ ഡ്രൈവര്‍ ലോറി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റുപോസറ്റുകളും ഒടിയുകയായിരുന്നു.

പോസ്‌റ്റ്‌ വീണ്‌ കുറ്റിക്കാടന്‍ ജോര്‍ജ്‌ ,ചെമ്പാലിപുരത്ത്‌ സരോജ എന്നിവരുടെ മതിലുകള്‍ തകര്‍ന്നു. ഡ്രൈവറുടെ അശ്രദ്ധയാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ പറയപ്പെടുന്നു. പുതുക്കാട്‌ പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *