റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ചാരിറ്റി ഹോമിലെ അന്തേവാസികളെ മാറ്റിപ്പാര്‍പ്പിച്ച്‌ സാമൂഹ്യ ക്ഷേമ വകുപ്പ്‌

November 13, 2021 - 10:15 am

വര്‍ക്കല : അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ചാരിറ്റി ഹോമിലെ അന്തേവാസികളെ മാറ്റി പ്പാര്‍പ്പിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ അനുമതിയില്ലാതെ രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങല്‍ പാലിക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയും വര്‍ക്കലയില്‍ പ്രവര്‍ത്തിച്ചുവന്ന ഗോവര്‍ദ്ധന ചാരിറ്റിഹോമിലെ 16 അന്തേവാസികളെയാണ്‌ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്‌.

സാമൂഹ്യ ക്ഷേമ വകുപ്പ്‌ ജില്ലാ ഓഫീസറുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ എത്തിയാണ്‌ നടപടികള്‍ സ്വീകരിച്ചത്‌. ആദ്യപടിയായി ബന്ധുക്കളാരും ഇല്ലാത്തവരെയാണ്‌ മാറ്റിയത്‌. അവശേഷിക്കുന്നവരുടെ മേല്‍വിലാസം കണ്ടെത്തി അവരുടെ ബന്ധുക്കളെ ഏല്‍പ്പിക്കാനും നടപടി സ്വീകരിച്ചതായി സാമൂഹ്യ ക്ഷേമ വകുപ്പ ജില്ലാ ഓഫീസര്‍ ഷൈനിമോള്‍ അറിയിച്ചു.

ഗോവര്‍ദ്ധനം ചാരിറ്റിഹോം രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും പ്രവര്‍ത്തിച്ചുവെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *