ഭരണമികവില്‍ ഫസ്റ്റടിച്ച് വീണ്ടും കേരളം; അവസാനമായി ഉത്തര്‍പ്രദേശ്

ബംഗളൂരു: ഭരണമികവ് കണക്കാക്കുന്ന പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ വീണ്ടും ഒന്നാംസ്ഥാനത്തെത്തി കേരളം. തൊട്ടുപിന്നാലെ തമിഴ്നാടും തെലങ്കാനയും. വളര്‍ച്ച, പങ്കാളിത്തത്തിലെ തുല്യത, സുസ്ഥിരവികസനം എന്നീ മുഖ്യ മാനദണ്ഡങ്ങള്‍ പ്രകാരം കണക്കാക്കിയ ഇന്‍ഡക്‌സാണിത്. ബംഗളൂരു ആസ്ഥാനമായി ഗവേഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന പബ്ലിക് അഫയേഴ്സ് സെന്ററാണ് ഇന്‍ഡക്‌സ് തയ്യാറാക്കിയത്.1.618 പോയന്റ് നേടിയാണ് കേരളം മുമ്പിലെത്തിയത്. തമിഴ്നാടിന് 0.897, തെലങ്കാനയ്ക്ക് 0.891, ഛത്തീസ്ഗഢിന് 0.872, ഗുജറാത്തിന് 0.782, കര്‍ണാടകത്തിന് 0.121 എന്നിങ്ങനെയാണ് പോയന്റുനില.കഴിഞ്ഞതവണ നാലാം സ്ഥാനത്തുണ്ടായിരുന്ന കര്‍ണാടക ഇത്തവണ ഏഴാംസ്ഥാനത്തേക്ക് പോയി. ഉത്തര്‍പ്രദേശാണ് ഏറ്റവുംപിന്നില്‍; 18ാം സ്ഥാനത്ത്. ഗുജറാത്ത് അഞ്ചാംസ്ഥാനത്താണ്.ഭരണമികവില്‍ ചെറിയസംസ്ഥാനങ്ങളില്‍ സിക്കിമാണ് മുമ്പില്‍(1.617). ഗോവ രണ്ടാംസ്ഥാനത്തും(1.144) മിസോറാം മൂന്നാം സ്ഥാനത്തുമെത്തി(1.123). കേന്ദ്രഭരണപ്രദേശങ്ങളില്‍ പുതുച്ചേരി ഒന്നാം സ്ഥാനത്തും (1.182), ജമ്മുകശ്മീര്‍ രണ്ടാംസ്ഥാനത്തും (0.705) ചണ്ഡീഗഢ് മൂന്നാംസ്ഥാനത്തുമെത്തി (0.628).2016-ല്‍ പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സ് റാങ്കിങ് ആരംഭിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് 12-ാം സ്ഥാനത്തായിരുന്നു. പിന്നീട് ഓരോ വര്‍ഷവും സംസ്ഥാനത്തിന്റെ ഇന്‍ഡക്‌സ് താഴ്ന്നുവന്നു. 2016 മുതല്‍ എല്ലാവര്‍ഷവും കേരളമാണ് മുമ്പില്‍. ഇത്തവണ കേന്ദ്രപദ്ധതികളായ ദേശീയ ആരോഗ്യദൗത്യം, ദേശീയ തൊഴിലുറപ്പുപദ്ധതി എന്നിവയുടെ നിര്‍വഹണമികവിലും കേരളമാണ് മുന്നില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →