ന്യൂഡല്‍ഹി: ഒക്ടോബര്‍ മാസം രാജ്യത്ത് പിരിച്ചെടുത്ത ജിഎസ്ടി 130127 കോടി രൂപ. ജിഎസ്ടി 2017 ല്‍ ഏര്‍പ്പെടുത്തിയ ശേഷം ഉണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വരുമാനമാണിത്. 2019 ഒക്ടോബര്‍ മാസത്തിലെ ജിഎസ്ടി വരുമാനത്തെ അപേക്ഷിച്ച് ഇത്തവണ 36 ശതമാനമാണ് വര്‍ധിച്ചത്. 2020 ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനവാണ് നികുതി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായ നാലാം മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. സെപ്തംബര്‍ മാസത്തിലെ ജിഎസ്ടി വരുമാനം 1.17 ലക്ഷം കോടി രൂപയാണ്. ഒക്ടോബറിലുണ്ടായ വരുമാനത്തില്‍ 23861 കോടിയും സിജിഎസ്ടിയാണ്. 30421 കോടി എസ്ജിഎസ്ടിയാണ്. 67361 കോടി രൂപ ഐജിഎസ്ടിയാണ്. അവശേഷിക്കന്ന 8484 കോടി രൂപ സെസായി പിരിച്ചെടുത്ത തുകയാണ്. ചരക്ക് ഇറക്കുമതിയിലൂടെയുള്ള നികുതി വരുമാനം 39 ശതമാനം വര്‍ധിച്ചു. അതേസമയം ആഭ്യന്തര ഇടപാടുകളിലൂടെയുള്ള നികുതി വരുമാനത്തില്‍ 19 ശതമാനവും ഉയര്‍ന്നു.ഐജിഎസ്ടിയില്‍ നിന്ന് 27310 കോടി സിജിഎസ്ടിയിലേക്കും 22394 കോടി എസ്ജിഎസ്ടിയായും ഉയര്‍ന്നിട്ടുണ്ട്
36 ശതമാനം വര്‍ധന: ഒക്ടോബറില്‍ 130127 കോടി രൂപയുടെ ജിഎസ്ടി വരുമാനം
