റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാളിയാര്‍ പുഴയില്‍ കരിമറ്റം ഭാഗത്ത് മുതല:നാട്ടുകാർ ഭീതിയിൽ

October 29, 2021 - 12:11 pm

മൂവാറ്റുപുഴ: കാളിയാര്‍ പുഴയില്‍ കരിമറ്റം ഭാഗത്ത് മുതലയെ കണ്ടത് നാട്ടുകാരെ ഭീതിയിലാക്കി. ആയവന പഞ്ചായത്തിലെ കക്കുറിഞ്ഞി കടവിനുസമീപം 28/10/21 വ്യാഴാഴ്ച രാവിലെയാണ്‌ മുതലയെ കണ്ടത്. കടവിൽ കുളിക്കുകയായിരുന്ന സ്ത്രീകളാണ് സമീപത്തെ കുറ്റിക്കാട്ടില്‍നിന്നു മുതല വെള്ളത്തിലേക്ക് ഇറങ്ങിയത് കണ്ടത്‌.

നാട്ടുകാർ പുഴയിലും സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും മുതലയെ കണ്ടെത്താനായില്ല. മൂന്ന് മീറ്ററോളം നീളമുണ്ട്. തുലാവർഷം കനത്തതോടെ മലവെള്ളപ്പാച്ചിലില്‍ മുതല ഒഴുകിയെത്തിയതാകാമെന്ന് കരുതുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *