ലക്നൗ : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങി വരുന്ന ഉത്തർപ്രദേശുകാരായ തൊഴിലാളികളുടെ ട്രെയിൻ ടിക്കറ്റിന് ആവശ്യമായി വരുന്ന ചെലവ് സംസ്ഥാനം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ശ്രമിക് ട്രെയിനുകളുടെ ടിക്കറ്റ് ചാർജ് റെയിൽവേ കൈമാറുമെന്ന് എന്നും അദ്ദേഹം പറഞ്ഞു.യാത്രക്കാരായ തൊഴിലാളികൾ എല്ലാവരും മുഖാവരണം നിർബന്ധമായും ധരിക്കണമെന്നും ഇല്ലാത്തവരിൽ നിന്നും പിഴ ഈടാക്കുമെന്നും അറിയിച്ചു.