പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ കൊട്ടേഷന്‍ സംഘത്തലവനെ പോലീസ് ഏറ്റുമുട്ടലില്‍ കീഴ്‌പ്പെടുത്തി

കൊല്ലം: കോട്ടയം അതിരമ്പുഴ ചെറിയപള്ളി കടയില്‍ ബിബിന്‍ ബാബുവിനെയാണ് (23) ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
അന്തര്‍ സംസ്ഥാന കഞ്ചാവ് മാഫിയയിലെ പ്രധാനിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ് ബാബു. കഞ്ചാവ് കേസ് പ്രതിയെ രക്ഷപ്പെടുത്തുക, കൊലപാതകശ്രമം, കൊട്ടേഷന്‍ പ്രവര്‍ത്തനം, മയക്കുമരുന്ന് കേസ്, പോലീസിനെതിരെ ബോംബേറ്, തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ബിബിന്‍ ബാബു പ്രതിയാണ്. നിലമേല്‍ വേയ്ക്കല്‍ ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ബിബിന്‍ ബാബു സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് പിന്തുടര്‍ന്നു. ഇതറിഞ്ഞ പ്രതി കാര്‍ ഉപേക്ഷിച്ച് തോട് ചാടി കടന്ന് മലമുകളിലേക്ക് ഓടി. പോലീസ് സാഹസികമായി പ്രതിയെ കീഴ്‌പ്പെടുത്തി. എസ് ഐ ശരലാല്‍, അജീഷ്, ബിനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയേയും പ്രതി സഞ്ചരിച്ച വാഹനത്തെയും കോട്ടയം പോലീസിന് കൈമാറി.

Share
അഭിപ്രായം എഴുതാം