ന്യൂഡല്‍ഹി: മനുഷ്യാവകാശ വിഷയത്തില്‍ സെലക്ടീവ് ആകുന്നത് ജനാധിപത്യത്തിന് ദോഷകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ചിലര്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുകയാണ്. മനുഷ്യാവകാശങ്ങളില്‍ ചിലതു മാത്രമാണു ചിലര്‍ കാണുന്നത്. എന്നാല്‍ മറ്റുള്ളവര്‍ അങ്ങനെയല്ല. രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28-മത് സ്ഥാപകദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.. കേന്ദ്ര സര്‍ക്കാരിന്റെ ‘സബ്കാ സാത്, സബ്കാ വികാസ്’ കാമ്പയിനെ പ്രസംഗത്തില്‍ പ്രശംസിച്ച പ്രധാനമന്ത്രി, ഇതു മനുഷ്യാവകാശത്തിന്റെ എല്ലാ പ്രാഥമിക വശങ്ങളെയും പ്രതിപാദിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.