കൊച്ചി : കേരളത്തിന്റെ മുക്കിലും മൂലയിലും കൊടിമരങ്ങളെന്ന് ഹൈക്കോടതി വിമര്‍ശനം. സംസ്ഥാനത്ത് പൊതു ഇടങ്ങള്‍ കയ്യേറി സ്ഥാപിക്കുന്ന ഇത്തരം കൊടിമരങ്ങള്‍ പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ജസറ്റീസ് ദേവന് രാചന്ദ്രന് ചോദിച്ചു.
മന്നം ഷുഗര്‍ മില്ലിന്റെ കവാടത്തില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍ .പൊതു ഇടങ്ങളില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണ്. ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സെക്രട്ടറിയെ കേസില്‍ കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. നവംബര്‍ 1ന് സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

