സാഫ് കപ്പ്: നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ

മാലി: സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ സുനില്‍ ഛേത്രി ഗോള്‍ നേടി. ഈ വിജയത്തോടെ ഇന്ത്യ ഫൈനല്‍ പ്രതീക്ഷ സജീവമാക്കി.തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കു ശേഷം വിജയം ലക്ഷ്യംവച്ച് നേപ്പാളിനെതിരേ ഇറങ്ങിയ ഇന്ത്യ മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി. ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചു. രണ്ടാം പകുതിയില്‍ 82-ാം മിനിട്ടിലാണ് ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസില്‍ നിന്ന് പാസ് സ്വീകരിച്ച ഫാറൂഖ് ചൗധരി പന്ത് ഛേത്രിയ്ക്ക് കൈമാറി. കിട്ടിയ സുവര്‍ണാവസരം പാഴാക്കാതെ ഛേത്രി അനായാസം പന്ത് വലയിലെത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →