കോഴിക്കോട് : ഓണ്‍ലൈന്‍ പഠനത്തിനായി ഫോണില്ലാതെ പ്രയാസപ്പെട്ടിരുന്ന വിദ്യാര്‍ത്ഥിനിക്ക് ഫോണ്‍ സൗജന്യമായി നല്‍കുകയും തുടര്‍ന്ന് അതിലേക്ക് അശ്ലീല സന്ദേശം അയക്കുകയും ചെയ്‌ത യുവാവ് അറസ്‌റ്റിലായി. ഇയാള്‍ ആദ്യം ഫോണ്‍വാങ്ങി നല്‍കുകയും പിന്നീട് അതിലേക്ക് അശ്ലീസ സന്ദേങ്ങള്‍ അയക്കുകയുമായിരുന്നു. സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇയാള്‍ പിടിയിലാവുന്നത്. കോഴിക്കട് മാവൂരാണ് സംഭവം താത്തൂര്‍ സ്വദേശി ജംഷാദ് (36) പോക്‌സോ നിയമ പ്രകാരം അറസ്‌റ്റിലായി..
മുമ്പ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാളെ മുക്കം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.സംഭവത്തെ തുടര്‍ന്ന ഇയാളെ കോഴിക്കോട്ട് പോക്‌സോ കോടതയില്‍ ഹാജരാക്കി. പ്രിന്‍സിപ്പല്‍ എസ്‌ഐ സജീഷ് .സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് ,സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, എംസി ലിജുലാല്‍ സുമോദ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്

