തിരുവനന്തപുരം: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനുള്‍പ്പടെ 10 പേര്‍ക്ക് ഇന്ന് (13/05/2020) ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് 3 പേര്‍ക്കും വയനാടും പാലക്കാടും 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരാള്‍ക്കു വീതവുമാണ് രോഗബാധയുണ്ടായത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവര്‍ 41 ആയി.
കേരളത്തില്‍ പോലീസിനും കൊറോണ; ഇന്ന് (13/05/2020) ബുധനാഴ്ച്ച പത്തു പേര്‍ക്ക് രോഗബാധ
