കോട്ടയം : കോട്ടയം ഉഴവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയാണ് (82) മരിച്ചത്. കിണറ്റില്‍ ചാടിയ ഭര്‍ത്താവ് രാമന്‍കുട്ടിയെ (85) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച(04/10/21) രാവിലെ ആറ് മണിയോടെയാണ് ഭാരതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടേറ്റതിനെ തുടര്‍ന്ന് ചോര വാര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിണറ്റില്‍ ഭര്‍ത്താവ് രാമന്‍ കുട്ടിയെ കണ്ടെത്തിയത്.
കൊലപാതകത്തിനു കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം.

