ഇനി ക്യാമറകളെ കബളിപ്പിക്കാനാകില്ല ;ഗതാഗത നിയമലംഘകരെ പിടികൂടാൻ അത്യാധുനിക സാങ്കേതിക വിദ്യ വരുന്നു

തിരുവനന്തപുരം: റോഡുകളിലെ നിയമ ലംഘകരെ പിടികൂടാൻ പുത്തൻ സാങ്കേതിക വലവിരിക്കാനൊരുങ്ങി അധികൃതർ. കബളിപ്പിക്കാൻ സാധിക്കാത്ത വ്യക്തതയുള്ള ചിത്രങ്ങൾ നൽകുന്ന 235 കോടി രൂപയുടെ ട്രാഫിക് ക്യാമറകൾ അണിയറയിൽ ഒരുങ്ങുകയാണ്.
ഇതിൽ 100 ക്യാമറകൾ സർക്കാരിന് കൈമാറിക്കഴിഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണാണ് ക്യാമറകൾ നിർമിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനത്തിലൂടെയാണ് ഈ ക്യാമറകളുടെ പ്രവർത്തനം. ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നിർമിത ബുദ്ധിയിലൂടെ തന്നെ കണ്ടെത്തും. നിയമ ലംഘനത്തിൻ്റെ വ്യക്തമായ ചിത്രങ്ങളോടെയായിരിക്കും ഇനി വാഹന ഉടമകൾക്ക് നോട്ടീസ് ലഭിക്കുക.
വിവിധ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനും ഇത്തരം ക്യാമറകൾ ഏറെ സഹായകമായേക്കും. സൗരോർജം ഉപയോഗിച്ചാകും ക്യാമറകൾ പ്രവർത്തിക്കുക .

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →