കൊവിഡ് പ്രതിരോധ മേഖലയിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാർക്കുളള ഫണ്ട് കേന്ദ്ര സർക്കാർ നിർത്തലാക്കി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ മേഖലയിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാർക്കുളള ഫണ്ട് കേന്ദ്ര സർക്കാർ നിർത്തിയത് തിരിച്ചടിയാകുന്നു. ഇതോടെ കൊവിഡ് ബ്രിഗേഡിൽ അംഗങ്ങളായ 20000 പേർക്ക് തൊഴിൽ നഷ്ടപ്പെടും. നാളെക്കൂടി മാത്രമേ കേന്ദ്ര സർക്കാർ ഫണ്ടിൽ ഇവർക്ക് വേതനം ലഭിക്കൂ.

മൂന്നാം തരംഗ സാധ്യത ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇവരെ പിരിച്ചുവിടാവൂ എന്നും അല്ലെങ്കിൽ സിഎഫ്എൽടിസി അടക്കമുള്ളവയുടെ പ്രവർത്തനം താളം തെറ്റുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നൽകിയിരുന്നു. റെയിൽവേ സ്റ്റേഷൻ, അതിർത്തി ചെക് പോസ്റ്റുകൾ, ഡിഎംഒ ഓഫിസിലെ ഡാറ്റ എൻട്രി തുടങ്ങിയ ജോലികളെല്ലാം കൈകാര്യം ചെയ്തത് ഇവരായിരുന്നു. ഇവരെ പിരിച്ചുവിട്ടാൽ ഇത്തരം ജോലികളിലെല്ലാം താമസം വരുമെന്നതാണ് ആശങ്ക

ദേശീയ ആരോഗ്യ മിഷൻ വഴിയാണ് ഫണ്ട് വിതരണം ചെയ്തിരുന്നത്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരടക്കമുള്ള പ്രതിരോധ പ്രവർത്തകർക്കാണ് ജോലി നഷ്ടമാകുക. ഒക്ടോബർ മുതൽ ഫണ്ട് നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. നവംബർ വരെ ഇവരെ പിരിച്ചുവിടരുതെന്ന് ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അടുത്ത മാസത്തെ വേതനം സംസ്ഥാന സർക്കാർ നൽകിയേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →