ചേര്‍ത്തല: കോവിഡ്- 19 ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ഷാര്‍ജയില്‍ മരിച്ചു. ചേര്‍ത്തല ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 15ാം വാര്‍ഡ് കുറുപ്പശ്ശേരില്‍ സാബു ചെല്ലപ്പന്‍(53) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് കടുത്ത പനിയെതുടര്‍ന്ന് ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ന്യൂമോണിയക്കൊപ്പം കോവിഡും സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയിരുന്നു മരണം. ഇലക്ട്രീഷ്യനായ സാബു 10 വര്‍ഷമായി ഷാര്‍ജയിലാണ്. ആറുമാസം മുമ്പാണ് നാട്ടില്‍ വന്നിട്ടുപോയത്. ഭാര്യ- അമ്പിളി. മകള്‍- ദേവിക സാബു. സഹോദരങ്ങള്‍- ശശിധരന്‍, സതീശന്‍, ഓമന.
കോവിഡ്; ഷാര്‍ജയില്‍ ചേര്‍ത്തല സ്വദേശി മരിച്ചു
