കണ്ണൂര്‍ : കണ്ണൂര്‍ കണ്ണപുരത്ത് ജോലി വാഗ്‌ദാനം ചെയ്‌തും സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞും നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയ കൊല്ലം സ്വദേശി ബിജു തോമസ് എബ്രാഹം (49) കണ്ണപുരം പോലീസിന്റെ പിയിലായി. ആരോണ്‍ ദേവരാഗ് എന്ന പേരിലാണ് ബിജു സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ടിരുന്നത്.
സിനിമാ പ്രൊഡ്യൂസര്‍ ആണെന്ന് പറഞ്ഞും. എഡിജിപി മനോജ് എബ്രാഹം തന്റെ ബന്ധുവാണെന്നു പറഞ്ഞും ആണ് ഇദ്ദേഹം ലക്ഷങ്ങള്‍ കൈക്കലാക്കിയത്. 2016 ല്‍ സിനിമ നിര്‍മിക്കാനെന്നു പറഞ്ഞ് കണ്ണപുരം സ്വദേശി മനുകൃഷ്‌ണനില്‍ നിന്ന് മൂന്നുലക്ഷം രൂപ വാങ്ങി കടന്നുകളഞ്ഞ കേസില്‍ റിമാന്‍ഡിലായ ബിജു കണ്ണൂര്‍ സബ്‌ജയിലിലാണുളളത്. കൊല്ലം സ്വദേശിയായ ബിജു മിലിട്ടറി ഡോക്ടര്‍ ആണെന്നും ലെഫ്‌റ്റന്റ് കേണല്‍ ആണെന്നും പറഞ്ഞ് മിലിട്ടറി യൂണിഫോം അണിഞ്ഞുളള വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയാണ് ആളുകളെ പറ്റിച്ചിരുന്നത്.
ജോലി വാഗ്‌ദാനം ചെയ്‌ത് വികലാംഗനായ പാലക്കാട് സ്വദേശി മനോജില്‍ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയ കേസ് നിലവിലുണ്ട്. മിലിട്ടറയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 18 കുടുംബങ്ങളില്‍ നിന്ന് ഓരോലക്ഷം രൂപ വാങ്ങിയ കേസ് ബംഗളൂരുവില്‍ ഉണ്ട്. ബംഗളൂരുവില്‍ താമസമാക്കിയ ബിജുവിനെ സൈബര്‍ സെല്ലീന്റെ സഹായത്തോടെയാണ് കണ്ണപുരം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
പ്രമുഖരായ സിനിമാ താരങ്ങളുടെയും സമൂഹത്തിലെ ഉന്നത വ്യക്തികളുടെയും കൂടെനിന്ന് ഫോട്ടെയെടുത്ത് അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് നാട്ടുകാരെ തന്റെ ബന്ധങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ബംഗളൂരുവിലും കേരളത്തിലുമായി നിരവധി യുവതീയുവാീക്കളെയാണ് അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഇയാള്‍ പണം വാങ്ങിയിട്ടുളളത്.

