കൊച്ചി ; എപിഎല്‍ വിഭാഗത്തിന് കോവിഡാനന്തര ചികിത്സക്ക് പണം ഈടാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കടോതി. സര്‍ക്കാര്‍ ഉത്തരവ് തിരുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പൂര്‍ണമായും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ ,കാസ്പ് ചികിത്സാ കാര്‍ഡുളളവര്‍ക്കും ബിപിഎല്‍ കാര്‍ഡുളളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തി കോവിഡാനന്തര ചികിത്സക്ക് പണം ഈടാക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
എപിഎല്‍ വിഭാഗത്തിന് കിടക്കയ്ക്ക് ഒരു ദിവസം 750രൂപ മുതല്‍ 2000രൂപ വരെ ഈടാക്കാനാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. സ്വകാര്യ ആശുപത്രിയില്‍ 2645 രൂപ മുതല്‍ 15,180 രൂപ വരെ ഈടാക്കാനും അനുമതി. ബ്ലാക്ക് ഫംഗസ് രോഗിയുടെ ചികിത്സക്കും ഈ നിരക്ക് ബാധകമാണ്
കോവിഡാനന്തര രോഗവുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയരാകുന്ന എപിഎല്‍ കാര്‍ഡുകാര്‍ ഇനിമുതല്‍ പണം അടക്കണം. ജനറല്‍ വാര്‍ഡില്‍ 750 രൂപയും എച്ചഡിയു 1250 രൂപയും ഐസിയു 1500 രൂപയും ഐസിയു വെന്റിലേറ്റര്‍ 2000 രൂപയും ആണ് സര്‍ക്കാര്‍ ആശുപത്രിയിലെ നിരക്ക്.

