കോഴിക്കോട് : പൂങ്കുന്നം മാളിയേക്കല്‍ വീട്ടില്‍ ലീന ജോസ്(42), പട്ടാമ്പി തിരുവേഗപ്പുറം പൂവന്‍തല വീട്ടില്‍ സനല്‍ (36)എന്നിവരെ കുടുക്കാന്‍ പോലീസിന് വിവരം കൈമാറിയത് മറ്റൊരു കഞ്ചാവ് ഡീലറെന്ന് വെളിപ്പെടുത്തല്‍. ലീനാ ജോസും സംഘവും ഇന്‍ഫോര്‍മറുമായി കഞ്ചാവ് ഇടപാടുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇടക്ക് ഇയാളുമായി ഉണ്ടായ പ്രശ്‌നങ്ങളാണ് ഇവര്‍ തമ്മില്‍ ശത്രുതയിലേക്ക് നയിച്ചത് കോഴിക്കോട് ചേവരമ്പലത്ത് ദമ്പതികളെന്ന വ്യാജേന കഞ്ചാവ് വിതരണം ചെയ്‌തുവരികയായിരുന്നു ലീനാ ജോസും കൂട്ടാളിയും .
ഇതിനിടെ ലീനയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഡീലര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ സനലും ലീനയും ഇയാളെ ഭീഷണിപ്പെടുത്തുകയും ശക്തമായ മുന്നറിയിപ്പു നല്‍കുകയും ചെയ്‌തു. ഇതാണ് ശത്രുതയായി വളര്‍ന്നത്. ലീനയും സനലും കോഴിക്കോട് , വയനാട് ജില്ലകളില്‍ കഞ്ചാവ് വിതരണം നടത്തിയിരുന്നത് വളരെ രഹസ്യമായിട്ടാണ് . പോലീസിന് ഇതുസംബന്ധിച്ച ധാരണ ഉണ്ടായിരുന്നില്ല. വാടകയ്‌ക്കെടുത്ത കാറുകളില്‍ പലസ്ഥലങ്ങളിലായിട്ടായിരുന്നു കഞ്ചാവിന്‍റെ മൊത്ത വില്‍പ്പന നടത്തിയിരുന്നത്. അറസറ്റ് ചെയ്‌ത സമയം ഇവരില്‍ നിന്ന് 19 കിലോ കഞ്ചാവാണ് പിടി്‌ച്ചെടുത്തത്.
രണ്ടുമാസമായി ഇവര്‍ ചേവരമ്പലത്ത് വാടകയ്‌ക്ക താമസിക്കുകയായിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാരാണെന്നായിരുന്നു വീട്ടുടമയോട് പറഞ്ഞിരുന്നത്. ഇവര്‍ സഞ്ചരിക്കുന്ന കാറില്‍ അഭിഭാഷകരുടെ സറ്റിക്കര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനാല്‍ പോലീസിന് സംശയം തോന്നിയിരുന്നുമില്ല.