ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അപേക്ഷ തളളി സുപ്രിം കോടതി

ന്യൂഡല്‍ഹി : ഓഡിറ്റില്‍ നിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുളള ശ്രീപത്മനാഭ സ്വാമി ട്രസ്റ്റിന്റെ അപേക്ഷ സുപ്രിം കോടതി തളളി. ക്ഷേത്രത്തിന്റെ മാത്രമല്ല ട്രസ്‌റ്റിന്‍റെയും 25 വര്‍ഷത്തെ വരവുചെലവുകണക്കുകള്‍ പരിശോധിക്കണമെന്ന്‌ അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഉത്തരവ്‌.

ജസ്റ്റീസുമാരായ യുയു ലളിത്‌, എസ്‌ രവീന്ദ്ര ഭട്ട്‌, ബേലാ ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്‌ ഉത്തരവിട്ടത്‌. ഓഡിറ്റ് മൂന്നുമാസത്തിനുളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ക്ഷേത്രഭരണ സമിതിയുടെ മേല്‍ നോട്ടത്തില്‍ നിന്നും ഒഴിവാക്കണമെന്ന ട്രസ്‌റ്റിന്റെ അപേക്ഷ ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കാന്‍ ബെഞ്ച്‌ നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →