ലഖ്നോ: തിരഞ്ഞെടുപ്പ് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ മാത്രം ഈ വര്‍ഷം നീക്കിവയ്ക്കുന്നത് 500 കോടി രൂപ. പ്രിന്റ്, ടിവി, ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് നീക്കിവച്ച പണത്തിന്റെ കണക്കാണ് ഇത്. യുപി സര്‍ക്കാരിന്റെ മൊത്തം വരുമാനത്തിന്റെ ചെറിയ ഒരു ശതമാനമാണ് ഇതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ന്യായീകരണം. 5,50,000 കോടി രൂപയാണ് യുപിയുടെ വാര്‍ഷിക ബജറ്റ്. അതേസമയം മധ്യപ്രദേശിന്റെ ബജറ്റ് തുക 2,34,000 കോടിയാണ്. ബീഹാറിന്റേത് 2,18,000 കോടി രൂപയുമാണ്. യുപി ഇന്‍ഫര്‍മേഷന്‍ വിഭാഗത്തിനു വേണ്ടി ആകെ നീക്കിവച്ചിരിക്കുന്നത് 555.47 കോടി രൂപയാണ്. അതില്‍ 410.08 കോടിയാണ് പരസ്യത്തിനുവേണ്ടി നീക്കിവച്ചിരിക്കുന്നത്. ഈ വര്‍ഷം കൂടുതലായി 100 കോടി രൂപ അധികം അനുവദിച്ചു