റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൊബൈൽ കടയിൽ അതിക്രമം കാട്ടിയ ഏഴ് പൊലീസുകാർക്കെതിരെ കേസെടുത്തു

September 19, 2021 - 11:39 am

കാസർഗോഡ്: കാസർഗോഡ് ബായാർ പദവിലെ മൊബൈൽ കടയിൽ അതിക്രമം കാട്ടിയ ഏഴ് പൊലീസുകാർക്കെതിരെ കേസെടുത്തു.കാസർഗോഡ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. . ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും കേസെടുക്കാഞ്ഞതിനെ തുടർന്നാണ് കടയുടമ കോടതിയെ സമീപിച്ചത്.

2021 മാർച്ച് 25ന് രാത്രിയാണ് മഞ്ചേശ്വരം സ്റ്റേഷനിലെ പൊലീസുകാർ ബായാർ പദവിലെ മൊബൈൽ കടയിൽ കയറി ഉടമ ജവാദ് ആസിഫിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ ജവാദിന്റെ കൈയ്ക്ക് പരിക്കേറ്റു. പൊലീസുകാർ മൊബൈൽ ഫോണുകളും വാച്ചും തകർത്തതിൽ ഒരു ലക്ഷത്തോളം രൂപ നഷ്ടമുണ്ടെന്നും കടയുടമ പറയുന്നു. ഏഴ് പൊലീസുകാർക്ക് എതിരെയാണ് മഞ്ചേശ്വരം പൊലീസിന്റെ കേസ്. സിസി ടിവി ദൃശ്യങ്ങൾ അടക്കമുണ്ടായിട്ടും പൊലീസ് കേസെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. കോടിയുടെ നിർദ്ദേശത്തെ തുടർന്നാണ് മാസങ്ങൾക്ക് ശേഷം ഇപ്പോൾ കേസെടുത്തിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *