ദുബായ്: ഇന്ത്യക്കാരനടക്കം 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യു എ ഇ. മനോജ് സബ്ബർവാൾ ഓം പ്രകാശ് എന്നയാളാണ് പട്ടികയിലുള്ള ഇന്ത്യക്കാരൻ. തീവ്രവാദപ്രവർത്തനങ്ങളെ പിന്തുണച്ച വ്യക്തികളും സ്ഥാപനങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടത്.
തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്ന നെറ്റ്‌വർക്കുകളെ ഇല്ലാതാക്കുന്നതിനുള്ള യുഎഇയുടെ നിലപാട് അനുസരിച്ചാണ് നടപടിയെന്ന് മന്ത്രിസഭ പ്രമേയത്തിൽ വ്യക്തമാക്കി. ഈ വ്യക്തികളോടും സ്ഥാപനങ്ങളോടും ബന്ധപ്പെട്ടവരെ നിരീക്ഷിക്കാനും കണ്ടെത്താനും 24 മണിക്കൂറിനകം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
യു എ ഇ പൗരന്മായ മൂന്നുപേർ, ലബനൻ-2, യമൻ-8, ഇറാഖ്-2, സിറിയ-3, ഇറാൻ-5, നൈജീരിയ-6, ബ്രിട്ടൻ, സെൻറ് കിറ്റ്സ് ആൻഡ് നവിസ്-2, റഷ്യ, ഇന്ത്യ, ജോർഡൻ, അഫ്ഗാനിസ്താൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഒരോ വ്യക്തികൾ എന്നിവരാണ് പട്ടികയിലുള്ളത്.

