സാധ്യത നിതിന്‍ പട്ടേലിനും സി.ആര്‍. പാട്ടീലിനും

ഗാന്ധിനഗര്‍: രൂപാണിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ സംസ്ഥാനത്തിന്റെ സംഘടനാച്ചുമതലയുള്ള ഭൂപേ്രന്ദ യാദവും ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും അലഹബാദില്‍ ചര്‍ച്ചകളാരംഭിച്ചു. ബി.െജ.പി. സംസ്ഥാനാധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ എം.പിയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പേട്ടല്‍, മന്ത്രി ആര്‍.സി. ഫാല്‍ദു, ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍, സംസ്ഥാന ഉപാധ്യക്ഷന്‍ ഗോര്‍ധന്‍ സദാഫിയ, ലക്ഷദ്വീപിന്റെയും ദാദ്ര-നഗര്‍ ഹേവലിയുടെയും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എന്നിവരുടെ പേരുകളാണു മുഖ്യമ്രന്തിസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇവരില്‍ സി.ആര്‍. പാട്ടീലിനും നിതിന്‍ പട്ടേലിനും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു.

ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ സുപ്രധാനമായ ധനം, ആരോഗ്യം, െവെദ്യവിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളാണു െകെകാര്യം ചെയ്തിരുന്നത്. ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗം മന്‍സൂഖ് മാണ്ഡവ്യ കഴിഞ്ഞ ജൂെലെയിലാണു കേന്ദ്ര ആരോഗ്യമന്ത്രിയായി ചുമതലയേറ്റത്. ഭാവ്‌നഗര്‍ സ്വദേശിയായ അദ്ദേഹം പട്ടീദാര്‍ സമുദായത്തിലെ ലവ പട്ടേല്‍ ഉപവിഭാഗത്തില്‍പ്പെട്ടയാളാണ്.
നിലവിലെ സംസ്ഥാനാധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ നവസാരി മണ്ഡലത്തനില്‍നിന്നുള്ള ലോക്‌സഭാംഗം കൂടിയാണ്. വിശ്വഹിന്ദു പരിഷത്തിലൂടെ ഉയര്‍ന്നുവന്ന മുതിര്‍ന്നനേതാവാണു ഗോര്‍ധന്‍ സദാഫിയ. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളുടെ പേരില്‍ പ്രഫുല്‍ പട്ടേല്‍ കേരളത്തിലടക്കം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →