പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരം അഞ്ചുവര്‍ഷം സംസ്ഥാനത്തെ വികസനത്തിലേക്കു നയിക്കാന്‍ കഴിഞ്ഞെന്നും പുത്തന്‍ ഊര്‍ജേത്താടെയും കരുേത്താടെയും കൂടുതല്‍ വികസനത്തിനായി താന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതായും രൂപാണി രാജിക്കത്തില്‍ വ്യക്തമാക്കി. അവസരോചിതമായി മാറ്റങ്ങള്‍ നടപ്പാക്കുന്ന പാര്‍ട്ടിയാണു ബി.ജെ.പിയെന്നും എല്ലാ ്രപവര്‍ത്തകരെയും പോലെ കഴിവിന്റെ പരമാവധി പാര്‍ട്ടിക്കായി തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനൊപ്പമാണു രൂപാണി ഗവര്‍ണറെ സന്ദര്‍ശിച്ച് രാജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ ജനങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരോടും രൂപാണി നന്ദി പറഞ്ഞു. അഹമ്മദാബാദിലെ സര്‍ദാര്‍ധാം ഭവന്റെ ഉദ്ഘാടനവും പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ നിര്‍മാണത്തിന്റെ ഭൂമിപൂജയും പ്രധാനമ്രന്തി മോദി വീഡിേയാ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചതിനു പിന്നാലെയാണു രൂപാണി രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചത്. അമിത് ഷാ കഴിഞ്ഞ വ്യാഴാഴ്ച ഗുജറാത്ത് സന്ദര്‍ശിച്ചതിനു പിന്നാലെയാണു രാജിയെന്നതും ശ്രേദ്ധയമാണ്.

