സംസ്ഥാനത്ത്‌ സ്‌കൂളുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം

തിരുവനന്തപുരം : . കോവിഡ്‌ പ്രതിസന്ധിയില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിു. പ്ലസ്‌ വണ്‍ പരീക്ഷ സ്റ്റേ ചെയ്‌തുകൊണ്ടുളള സുപ്രീം കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ സംസ്ഥാനത്ത സ്‌കൂളുകള്‍ ഉടന്‍ തുറക്കേണ്ടില്ലെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌. കോടതി വിധിയനുസരിച്ചായിരിക്കും സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

അതേസമയം പ്ലസ്‌ വണ്‍ പരീക്ഷയില്‍ സുപ്രീം കോടതി വിധിക്കുശേഷമേ തുടര്‍ നടപടി സ്വീകരിക്കുവെന്നും അദ്ദേഹം പറഞ്ഞു. വിദഗ്‌ദസമിതി രൂപീകരിക്കുന്ന കാര്യവും വിധിക്കുശേഷമായിരിക്കും പരിണിക്കുക. വിധി അനുകൂലമെങ്കില്‍ സ്‌കൂള്‍ തുറക്കല്‍ പരിശോധിക്കാനുളള വിദഗ്‌ദ സമിതിയെ നിയോഗിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു

സ്‌കൂളുകള്‍ തുറക്കാമെന്ന്‌ നേരത്തെ ആരോഗ്യ വിദ്‌ഗ്‌ദര്‍ മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്ലസ്വണ്‍ പരീക്ഷതന്നെ സ്‌റ്റേ ചെയ്‌തിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്ന നടപടിയുമായി മുന്നോട്ടുപോകുന്നത്‌ ഉചിതമല്ലെന്ന വിലയിരുത്തലിലാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ . അതുകൊണ്ടുതന്നെ സെപ്‌തംബര്‍ 13ന്‌ കേസ്‌ വീണ്ടും പരിഗണിക്കുമ്പോള്‍ വിധിയേറെ നിര്‍ണായകമാകും. അന്ന്‌ സര്‍ക്കാര്‍ ഒരു ബദല്‍മാര്‍ഗം മുന്നോട്ട്‌ വെക്കാനാണ്‌ സാധ്യത

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →