ബോളിവുഡ്‌ നടന്‍ ഓടിച്ച കാര്‍ ഇടിച്ച്‌ വഴിയാത്രക്കാരന്‌ പരിക്ക്‌

മുംബൈ : ബോളിവുഡ്‌ നടന്‍ രജത്‌ബേദി ഓടിച്ച കാര്‍ ഇടിച്ച്‌ കാല്‍നട യാത്രക്കാരന്‌ പരിക്ക്‌ 2021 സെപ്‌തംബര്‍ 6 തിങ്കളാഴ്‌ച വൈകിട്ടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരന്‍ ചികിത്സയിലാണ്‌ .നടന്‍ വീട്ടിലേക്ക്‌ പോകുന്നതിനിടെ അന്ധേരിയലെ ക്ഷേത്രത്തിന്‌ സമീപത്തുവച്ച്‌ വഴിയാത്രക്കാരന്‍ റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ യാത്രക്കാരനെ ഇടിക്കുകകയായിരുന്നു. ഉടന്‍തന്നെഇയാളെ നടന്‍ ആശുപത്രിയിലെത്തിച്ചു. . അപകടവിവിരം പോലീസിനെ അറിയിക്കകുയും ചെയ്‌തു.

സംഭവവുമായി ബന്ധ്‌പ്പെട്ട്‌ നടനെതിരെ പോലീസ്‌ കേസെടത്തു. ഐപിസി മോട്ടോര്‍ വാഹന നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ്‌ നടനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. എന്നാല്‍ ഇതുവരെ നടനെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്ന പോലീസ്‌ പറഞ്ഞു. ഹൃതിക്‌ റോഷന്‍ നായകനായിട്ടുളള കോയിമില്‍ ഗയ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ബേദി അഭിനയിച്ചിട്ടുണ്ട്‌.

Share
അഭിപ്രായം എഴുതാം